പ്രണയാര്‍ദ്രരായി ടൊവീനോയും അഹാനയും; ലൂക്കയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍

ടൊവീനോ നായകനായെത്തുന്ന ലൂക്കയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്തു. അഹാന കൃഷ്ണകുമാറിന്റെയും ടൊവീനൊയുടെയും പ്രണയാര്‍ദ്ര ഭാവമാണ് പോസ്റ്ററില്‍

കലാകാരനും ശില്പിയുമായ ലൂക്കായുടെ കഥ പറയുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ്. സംവിധാനം നവാഗതനായ അരുണ്‍ ബോസ്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്. എഡിറ്റിംഗ് നിഖില്‍ വേണു. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്നു.

ടൊവീനോയ്‌ക്കൊപ്പം അഹാന കൃഷ്ണ, നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, പൗളി വില്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരും അഭിനയിക്കുന്നു. ജൂലൈ മാസത്തോടെ ലൂക്ക തിയറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.