ഇരുപ്പത്തിയാറാം നാള്‍ അവന്‍ എത്തി; ഇന്നേക്കും 12-ാം നാള്‍ ലൂസിഫറായി അവതരിക്കാന്‍

മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇന്ന് പുറത്തിറങ്ങിയത്. ഇനി 12-ാം നാള്‍ ചിത്രം തിയേറ്ററില്‍ എത്താനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം 28 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ചിത്രത്തിലെ ഇരുപത്തിയഞ്ച് കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയിരുന്നു. നായികയായെത്തുന്ന മഞ്ജു വാര്യര്‍ വില്ലനായെത്തുന്ന വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല തുടങ്ങിയവരുടെ പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസങ്ങളുലായി റിലീസ് ചെയ്തത്. ഇവയ്‌ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചതും.

https://www.facebook.com/ActorMohanlal/photos/a.367995736589462/2144070335648651/?type=3&theater

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.