വിസ്മയിപ്പിക്കാന്‍ ‘ജല്ലിക്കെട്ട്’; ചിത്രം പൂജാ റിലീസായി തിയേറ്ററുകളിലേക്ക്

അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കെട്ട്. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിനായി ആകാംക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ചിത്രം ഒക്ടോബറില്‍ പൂജാ റിലീസായി തിയേറ്ററുകളിലെത്തും. ഇത്തവണയും വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് ലിജോ എത്തുന്നതെന്നാണ് അറിയുന്നത്.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജല്ലിക്കെട്ട് ഒരുങ്ങുന്നത്. അറവുശാലയില്‍ നിന്ന് കയര്‍ പൊട്ടിച്ചോടിയ ഒരു പോത്തിന്റേയും എരുമയുടേയും പരാക്രമങ്ങള്‍ പശ്ചാത്തലമാക്കി മനുഷ്യാവസ്ഥയുടെ വര്‍ത്തമാന ജീര്‍ണ്ണതയെ വിചാരണ ചെയ്യുന്ന ലക്ഷണമൊത്ത കഥയാണ് ‘മാവോയിസ്റ്റ്.’ എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓ തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ളയാണ്.

Jallikattu,Jallikattu Movie Stills,Jallikattu Movie Exclusive Stills,Jallikattu Malayalam Movie Pics,Toronto International Film Festival,Jallikattu Toronto International Film Festival,Jallikattu Movie Latest Photos,Lijo Jose Pellissery's Jallikattu,antony varghese,chemban vinod,vinayakan,Lijo Jose Pellissery's Jallikattu images,jallikattu film updates

ലോകപ്രശസ്തമായ ടൊറന്റോ ചലച്ചിത്രമേളയില്‍ കഴിഞ്ഞ ദിവസം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ 2 മുതല്‍ 13 വരെയാണ് ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ഒക്ടോബര്‍ 3 നും 5 നുമാണ് മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക. നേരത്തെ ചിത്രത്തെ പ്രകീര്‍ത്തിച്ച് ഗീതു മോഹന്‍ദാസും ഇന്ദ്രജിത്തും മറ്റും രംഗത്ത് വന്നിരുന്നു. ‘തന്റെ ഭ്രാന്തും മാജിക്കുമായി ലിജോ തിരിച്ചെത്തിയിരിക്കുന്നു. ജല്ലിക്കെട്ട്, ഇഷ്ടപ്പെട്ടു’ എന്നാണ് ഗീതു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.