ആദം ജോണിലെ പ്രേതബംഗ്ലാവില്‍ നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തി ലെന

പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കു വച്ച് നടി ലെന. ചിത്രത്തില്‍ കാണിയ്ക്കുന്ന സ്‌കോര്‍ട്‌ലന്‍ഡിലെ ബംഗ്ലാവ് യഥാര്‍ത്ഥത്തില്‍ പ്രേതബാധയുള്ളതായിരുന്നുവെന്ന് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലെന പറഞ്ഞു.

ആദം ജോണില്‍ കാണിയ്ക്കുന്ന സ്‌കോര്‍ട്‌ലന്‍ഡിലെ ആ വീട് ശരിയ്ക്കും പ്രേതബാധയുള്ള വീടാണെന്നാണ് പറയപ്പെടുന്നത്. ആ വീടിന്‌റെ ഉടമസ്ഥന്‍ തന്നെ പറഞ്ഞു അവര്‍ പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് അതില്‍ നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുകളിലൊക്കെ കുറച്ച് നേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. ഒരു തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നിയിരുന്നു.

ഒരു ക്യാമറയും ഞാനും മാത്രമേ ആ നിലവറയില്‍ ഉണ്ടായിരുന്നുള്ളു. പേടിച്ചുവെങ്കില്‍ പോലും ഭയം പുറത്ത് കാണിച്ചില്ല. പിന്നെ അഭിനയിക്കുമ്പോള്‍ ഒരു ധൈര്യമൊക്കെ താനേ വരും. അതല്ലാതെ ഒറ്റയ്ക്കവിടെ പോയി നില്ക്കാന്‍ എന്നോട് പറഞ്ഞാല്‍ ഞാന്‍ പോയി നില്‍ക്കില്ല. ഞാന്‍ ഒരു റിസ്‌ക് ടേക്കര്‍ അല്ല. യാത്ര ചെയ്യുമ്പോഴൊക്കെ നമ്മളെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഷ്യസ് ആണ്. അറിയാത്ത സ്ഥലത്ത് പോയി കറങ്ങി നടന്ന് അപകടം ക്ഷണിച്ച് വരുത്തില്ല. ലെന പറയുന്നു.