'ലാലു അലക്സിൻ്റെ നെഞ്ചിൽ ഉറങ്ങുന്ന മമ്മൂട്ടി';  വൈറലായി ചിത്രം !

മമ്മൂട്ടിയും ലാലു അലക്സും തമ്മിലുള്ള  സൗഹൃദത്തിൻ്റെ ഒരു അപൂർവ  ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
ലാലു അലക്സിൻ്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം  ആരാധകർ  ആഘോഷമാക്കുകയാണ്.

ഹോട്ടൽ മുറിയിൽ നിന്ന്  ഫോട്ടോഗ്രാഫർ ചിത്രാ കൃഷ്ണൻകുട്ടി ക്യാമറയിൽ പകർത്തിയ ചിത്രമാണിത് കാരവൻ ഇല്ലാതിരുന്ന കാലത്ത് താരങ്ങളെല്ലാം ഷൂട്ടിംഗ് ഇടവേളകളിൽ അവർ താമസിക്കുന്ന മുറികളിലെത്തിയായിരുന്നു വിശ്രമിച്ചിരുന്നത്.

മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച താരമാണ് ലാലു അലക്‌സ്. മമ്മൂട്ടിക്കൊപ്പം സുഹൃത്തായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ലാലു അലക്‌സ് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ്  ലഭിച്ചിരുന്നത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ലാലു അലക്‌സിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷൈലോക്കാണ് മമ്മൂട്ടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.