ദസ്തഗീറായി സൗബിന്‍, സുലേഖയായി മംമ്തയും; ലാല്‍ ജോസ് ചിത്രം ആരംഭിച്ചു

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായില്‍ ആരംഭിച്ചു. അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്. ഡോ. ഇക്ബാല്‍ കുറിപ്പുറം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും കഥയാണ് ചിത്രം പറയുക. ദസ്തഗീറായി സൗബിനും സുലേഖയായി മംമ്തയും വേഷമിടും. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തും. മൂന്നു കുട്ടികളും പൂച്ചയും ഇവര്‍ക്കൊപ്പം കഥാപാത്രങ്ങളാകുന്നു.

Image may contain: 9 people, people standing and outdoor

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം ഒരുക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ “ജാതിക്കാ തോട്ടം” എന്ന പാട്ടെഴുതിയ സുഹൈല്‍ കോയ സിനിമയ്ക്ക് പാട്ടുകളെഴുതുന്നു.

Image may contain: 2 people, people standing, beard and outdoor

“”അറബികഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം വീണ്ടും അറേബ്യയില്‍. ഇക്കുറി കൂടെയുള്ളത് സൗബിന്‍ ഷാഹിറും, സലിം കുമാറും, മംമ്ത മോഹന്‍ദാസും, ഹരിശ്രീ യൂസഫും മറുനാടന്‍ സ്റ്റേജുകളില്‍ കഴിവ് തെളിയിച്ച ഒരു പിടി പ്രവാസി കലാകാരന്മാരുമാണ്. ഇക്ബാല്‍ കുറ്റിപുറത്തിന്റെ തിരക്കഥ. ഇന്ന് ഷൂട്ട് തുടങ്ങി. മറ്റ് വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കാം. എല്ലാവരും ഞങ്ങളെ അറിഞ്ഞനുഗ്രഹിക്കണം”” എന്നാണ് ലാല്‍ ജോസ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

Image may contain: 5 people, people standing and outdoor