ലാലേട്ടനും പ്രഗീഷും ഒരുമിച്ച് ചെയ്യുന്ന സിനിമയില്‍ ഞാനാണ് നായകന്‍: പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

ലാല്‍ ജോസ്- ബിജു മേനോന്‍ ചിത്രം നാല്പത്തിയൊന്നിന്റെ വിജയാഘോഷ വേളയില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. ഫെയ്‌സ്ബുക്ക് ലൈവില്‍ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 41 ന് ശേഷം ലാലേട്ടനും പ്രജീഷും ഒരുമിച്ച് ചെയ്യുന്ന സിനിമയില്‍ താനാണ് നായകന്‍ എന്നും ചിത്രത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ താന്‍ ആളല്ലന്നുമാണ് പൃഥ്വിരാജ് വീഡിയോയില്‍ പറഞ്ഞത്.

അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിനു ശേഷം പൃഥ്വിയും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്. നാല്‍പത്തിയൊന്നിലൂടെ മലയാളസിനിമയിലെത്തിയ പി.ജി. പ്രഗീഷ് ആണ് ഈ സിനിമയുടെയും തിരക്കഥ നിര്‍വഹിക്കുന്നത്. ലാല്‍ ജോസിന്റെ 25-ാം ചിത്രമായി തിയേറ്റുകളിലെത്തിയ നാല്പത്തിയൊന്ന് മിതച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. നിമിഷ സജയനാണ് ചിത്രത്തില്‍ നായിക.

അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് പൃഥ്വിരാജ് ഉള്ളത്. പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്ന രാജന്‍, സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.