'ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ്'

രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 22 ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായി അകലം പാലിക്കാനും വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശമായി അദ്ദേഹം പറഞ്ഞതിനെ ഏറ്റെടുത്തിരിക്കുകയാണ് നടനും സംവിധായകനുമായ ലാല്‍.

ഇപ്പോള്‍ തന്നെ ഹോം കര്‍ഫ്യൂവിലാണ് അദ്ദേഹവും കുടുംബവും. പേരക്കുട്ടിക്കൊപ്പം കര്‍ഫ്യൂ ആചരിക്കുന്ന സ്വന്തം ഫോട്ടോ ലാല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

“ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ്”എന്നാണ് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. വിയറ്റ്നാം കോളനി എന്ന ചിത്രത്തില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗാണിത്. സിദ്ദീഖും ലാലും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്തത്.