കെ.വി തോമസ് അഭിനയരംഗത്തേക്ക് ; സിനിമയിലും രാഷ്ട്രീയക്കുപ്പായം അണിയും

മുന്‍ എംപി കെവി തോമസ് അഭിനയരംഗത്തേക്ക് സംവിധായകന്‍ റോയ് പല്ലിശ്ശേരി ഒരുക്കുന്ന ഒരു ഫ്‌ളാഷ് ബാക്ക് സ്റ്റോറി എന്നസ സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്കിറങ്ങുന്നത്. കലാ സാംസ്‌കാരിക മന്ത്രിയായാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കുന്നത്.

ആര്‍ എസ് വി എന്റര്‍ടെയ്ന്‍മെന്റസ് ഒരുക്കുന്ന ചിത്രം ഇരിങ്ങാലക്കുട, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍വികര്‍ ചെയ്ത ക്രൂരകൃത്യത്തിന് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Read more

സലിംകുമാര്‍, കോട്ടയം പ്രദീപ്, മജീദ്, സന്തകിഷോര്‍, റോയ് പല്ലിശ്ശേരി, ഷാജു ശ്രീധര്‍, ജെയിംസ് പാറക്കല്‍, സിദ്ധാണ് കൊല്ലം തുളസി, മനുരാജ്, സൂര്യകാന്ത ശിവദാസ് മട്ടന്നൂര്‍, ബാബു, വിട്ടു കൊടുങ്ങല്ലൂര്‍, ചിറ്റൂര്‍ ഉണ്ണികൃഷ്ണന്‍, മണിമേനോന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.