ധ്യാനും ശ്രീനിവാസനും ഒന്നിക്കുന്നു; ‘കുട്ടിമാമ’ ഓഗസ്റ്റില്‍ തുടങ്ങും

Gambinos Ad
ript>

ധ്യാനും ശ്രീനിവാസനും ഒന്നിക്കുന്നു. വിഎം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. വിമാനം ഫെയിം ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. കോമഡി ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു ജവാന്റെ കഥയാണ് പറയുന്നത്. കുട്ടിമാമ എന്ന ടൈറ്റില്‍ വേഷത്തില്‍ അഭിനയിക്കുന്നത് ശ്രീനിവാസനാണ്.

Gambinos Ad

മനാഫ് തിരക്കഥ എഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹരീഷ് കണാരന്‍, സുരഭി, പ്രേം കുമാര്‍, തുടങ്ങിയവരും സിനിമയിലുണ്ട്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ വി എം വിനു ആറു വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ.

ശ്രീനിവാസനും വി എം വിനുവും മുന്‍പ് ഒരുമിച്ച ‘മകന്റെ അച്ഛന്‍, യെസ് യുവര്‍ ഓണര്‍’ എന്നിങ്ങനെ രണ്ടു ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒന്നിച്ച ചിത്രം അച്ഛന്റെ മകന്‍ സംവിധാനം ചെയ്തതും സംവിധായകന്‍ വി എം വിനു ആയിരുന്നു.