നിങ്ങള്‍ക്ക് ഒരു കോളജ് കുമാരിയുടെ ലുക്ക് ഉണ്ടോ; 'കുഞ്ഞെല്‍ദോ'യ്ക്ക് ഒരു നായികയെ വേണം

അവതാരകനും ആര്‍.ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമാണ് കുഞ്ഞെല്‍ദൊ. ഇപ്പോള്‍ ചിത്രത്തിലേക്ക് നായികയെ തിരയുകയാണ് അണിയറപ്രവര്‍ത്തകര്‍.

“കുഞ്ഞെല്‍ദോക്ക് കൂട്ടുകാര്‍ പെണ്ണന്വേഷിക്കുന്നു :ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോയിലേക്ക് നായികയെ തേടുന്നു. അഡ്മിഷന്‍ ജൂണ്‍ 19 വരെ മാത്രം.”

17നും 26നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് ജൂണ്‍ 19 ന് മുമ്പായി ഫോട്ടോയും ബയോഡാറ്റയും അയക്കേണ്ടതാണ്.

ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്.ഷാന്‍ റഹമാനാണ് സംഗീതം. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോബ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more

Kunjeldho