ലോക്ഡൗണിലെ മാനസിക സംഘര്‍ഷങ്ങള്‍ അകറ്റാന്‍  നടന്‍ കുഞ്ചാക്കോ ബോബന്റെ  ‘ചാക്കോച്ചന്‍ ചലഞ്ച്'

ലോക്ഡൗണ്‍ കാലത്തെ മാനസിക സംഘര്‍ഷങ്ങൾ ലഘൂകരിക്കാൻ   ആശയവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍.

ചാക്കോച്ചന്‍ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായി പദ്ധതിയുമായാണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തുന്നത്.

മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഇതിലുണ്ടാകുമെന്നും ലോക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന 16 വരെ ഈ ചലഞ്ച് തുടരുമെന്നും ചാക്കോച്ചന്‍ ഫെയ്സ് ബുക്കിൽ  കുറിച്ചു .