മൂന്നുകുഞ്ഞുങ്ങളുടെ കുടുംബം; ശിശുദിനാശംസകളുമായി കുഞ്ചാക്കോ ബോബന്‍

വ്യത്യസ്തവും രസകരവുമായ ശിശുദിനാശംസ നേര്‍ന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. തന്റെയും ഭാര്യ പ്രിയയുടെയും കുട്ടിക്കാല ചിത്രവും മകന്‍ ഇസഹാക്കിന്റെ ചിത്രവും പങ്കുവെച്ചു കൊണ്ടാണ് ചാക്കോച്ചന്‍ ശിശുദിനാശംസകള്‍ നേര്‍ന്നത്. ഇത കുഞ്ഞുങ്ങളുടെ കുടുംബമെന്നും. എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്ന ആശംസയാണ് താരം ആരാധകര്‍ക്കായി നല്‍കുന്നത്.

പതിനാല് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് മകന് നല്‍കിയിരിക്കുന്ന പേര്.

കുഞ്ഞ് പിറന്നതിന് ശേഷമുള്ള ഓരോ ദിവസവും ആഘോഷവും ചാക്കോച്ചനും പ്രിയയ്ക്കും സ്‌പെഷ്യലാണ്. മകനുമൊത്തുള്ള ഓരോ നിമിഷവും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Read more

Kunchacko Boban