14 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം ജൂനിയര്‍ കുഞ്ചാക്കോ എത്തി; അച്ഛനായ സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോ -പ്രിയ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോ എത്തിയ വിവരം പങ്കുവെച്ചത്. . എല്ലാവരുടേയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി എന്നാണ് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അനിയത്തിപ്രാവിലൂടെ അഭിനയരംഗത്തെത്തിയ കുഞ്ചാക്കോ ബോബന്‍ 2005ലാണ് വിവാഹിതനായത്. സന്തോഷവാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെ തന്നെ സംയുക്ത വര്‍മ, അനു സിതാര, വിനയ ഫോര്‍ട്ട് അടക്കം നിരവധി താരങ്ങളാണ് കുഞ്ചാക്കോ ബോബന് ആശംസകളുമായെത്തിയത്.

https://www.instagram.com/p/BwXawh4BlZ8/?utm_source=ig_embed&utm_campaign=embed_locale_test