ഇസ വാവയ്‌ക്കൊപ്പം ചാക്കോച്ചന്റെയും പ്രിയയുടെയും ‘ഹാപ്പി ഓണം’; ചിത്രം പങ്കുവെച്ച് താരം

നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഇത്തവണ ഓണം ഏറെ സ്‌പെഷ്യലാണ്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് കടന്നു വന്ന കുഞ്ഞു ഇസയാണ് ഇവരുടെ ഓണത്തെ സ്‌പെഷ്യലാക്കുന്നത്. കുഞ്ഞു ഇസയ്‌ക്കൊപ്പമുള്ള ഓണാഘോഷ ചിത്രം കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

‘എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍സമൃദ്ധിയും നേരുന്നു…എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറയുന്നു.. പ്രത്യേകിച്ച് ഇസ വാവ….’ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കുഞ്ഞുഅതിഥിയുടെ വരവ് ആരാധകരും വളരെ ആവേശത്തോടെയാണ് ആഘോഷമാക്കിയത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്.