പഠിച്ച ആദ്യ വാക്കുകളില്‍ ഒന്ന്, വിശ്വസ്തതയുടെയും സഹനത്തിന്റെയും നേര്‍കാഴ്ചയായ ഒന്ന്: കുഞ്ചാക്കോ ബോബന്‍

തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവം വിവാദമായി മാറിയിരിക്കുകയാണ്. മലയാളികള്‍ക്ക് ആന എന്തൊക്കെ ആയിരുന്നുവെന്ന് ഓര്‍മിപ്പിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

“”നമ്മള്‍ പറഞ്ഞ, പഠിച്ച, എഴുതിയ ആദ്യ വാക്കുകളില്‍ ഒന്ന് …..
കാണുമ്പോഴെല്ലാം അതിശയത്തോടെയും, സന്തോഷത്തോടെയും, കൗതുകത്തോടെയും നോക്കി നിന്ന ഒന്ന് ……
ഐശ്വര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും പ്രതീകമായി കാണുന്ന ഒന്ന് …….
വിശ്വസ്തതയുടെയും സഹനത്തിന്റെയും നേര്‍കാഴ്ചയായ ഒന്ന് …….
“ആന””” എന്നാണ് താരം കുറിച്ചിരിക്കുന്നത്.

അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. അതേസമയം, സ്‌ഫോടക വസ്തുകൈവശം വെക്കല്‍, വന്യം ജീവികളെ വേട്ടയാടല്‍ എന്നീ നിയമപ്രകാരം മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.