'114 കിലോയുള്ള കരടിയെ പൊക്കിയാല്‍, അവന്‍ നമ്മളെ സൂപ്പര്‍മാനാക്കും'; ഇപ്പോള്‍ ഉഴിച്ചിലാണെന്ന് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. മകന്‍ ഇസയെ എടുക്കുന്ന പോലെ 114 കിലോയുള്ള തന്റെ സുഹൃത്തിനെ പൊക്കുന്ന കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രമില്‍ പങ്കുവച്ചിരിക്കുന്നത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അജ്മലിനെയാണ് ചാക്കോച്ചന്‍ എടുത്തുയര്‍ത്തിയത്. അടുത്ത ചിത്രത്തില്‍ കുഞ്ചാക്കോ പറക്കുന്നതും കാണാം. “”114 കിലോയുള്ള കരടിയെ നിങ്ങള്‍ പൊക്കിയെടുത്താല്‍ അടുത്ത രംഗത്തില്‍ അവന്‍ നിങ്ങളെ സൂപ്പര്‍മാനാക്കും”” എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

“”തിരുമ്മല്‍ ഭേഷായി നടക്കട്ടെ ചാക്കൊച്ചാ…, ഏത് ആശുപത്രിയിലാണ്”” എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. ഇപ്പോള്‍ ഉഴിച്ചിലാണെന്ന മറുപടിയാണ് കുഞ്ചാക്കോ ബോബന്‍ കൊടുത്തിരിക്കുന്നത്.

https://www.instagram.com/p/B6oIww-lhSx/