ഇത് ചാക്കോച്ചന്റെ രാജകുമാരനോ?; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രം

നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ വരവേറ്റത്. കുഞ്ഞു രാജകുമാരന്റെ വരവ് കുഞ്ചാക്കോ ബോബന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ എന്ന പേരില്‍ ഒരു കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ചാക്കോച്ചന്റെ അമ്മ മോളിക്കൊപ്പമുള്ള ഒരു കുഞ്ഞിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ-പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോ എത്തിയ വിവരം പങ്കുവെച്ചത്. എല്ലാവരുടേയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി എന്നാണ് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

https://www.instagram.com/p/BwZ2EJmpmEo/?utm_source=ig_web_copy_link

അനിയത്തിപ്രാവിലൂടെ അഭിനയരംഗത്തെത്തിയ കുഞ്ചാക്കോ ബോബന്‍ 2005ലാണ് വിവാഹിതനായത്. സന്തോഷവാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെ തന്നെ സംയുക്ത വര്‍മ, അനു സിതാര, വിനയ ഫോര്‍ട്ട് അടക്കം നിരവധി താരങ്ങളാണ് കുഞ്ചാക്കോ ബോബന് ആശംസകളുമായെത്തിയത്.