ബോബി പിടിച്ച മീനും ഷമ്മിയുടെ ചുറ്റികയടിയും; കുമ്പളങ്ങി നൈറ്റ്‌സിലെ വിഎഫ്എക്‌സ് രംഗങ്ങള്‍

മികച്ച വിജയം നേടിയ കുമ്പളങ്ങി നൈറ്റ്‌സിന്റെ വിഎഫ്എക്‌സ് മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ബോബി പിടിച്ച മീന്‍, ഷമ്മിയുടെ ചുറ്റികയടി തുടങ്ങി ചിത്രത്തില്‍ വിഎഫ്എക്‌സ് ഉപയോഗിച്ച രംഗങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ വിഡിയോയിലൂടെ.

ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മധു സി. നാരായണനാണ്.

ശ്യാം പുഷ്‌കരനാണ് തിരക്കഥ. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.