കുമ്പളങ്ങിയിലെ ഫ്രാങ്കി ഇനി വിനീത് ശ്രീനിവാസനൊപ്പം; തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സിലെ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വിനീതാണ് തന്റെ ഔദ്ദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ജെയ്സണ്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് മാത്യു ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. അവന്റെ ഒന്നാമത്തെ പ്രശ്നം വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന അദ്ധ്യാപക കഥാപാത്രം തന്നെയാണ് .അള്ളു രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിലൊരാളായ ഗിരീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.