‘നൈല’ സംവിധായിക ആകുന്നു; പ്രചോദനമായത് കുമ്പളങ്ങി നൈറ്റ്‌സെന്ന് ജാസ്മിന്‍ മേറ്റിവിയര്‍

2019 ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു മധു സി നാരായണന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്‌സ്. മലയാളത്തിലെ യുവനിര അണിനിരന്ന ചിത്രത്തില്‍ നൈല എന്ന കഥാപാത്രമായി വിദേശ നടി ജാസ്മിന്‍ മേറ്റിവിയര്‍ വേഷമിട്ടിരുന്നു. ജാസ്മിന്‍ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. സംവിധായത്തിലേക്ക് ചുവടുവെയ്ക്കാന്‍ തനിക്ക് പ്രചോദനമായത് കുമ്പളങ്ങി നൈറ്റ്‌സ് ആണെന്നും ജായ്മിന്‍ പറയുന്നു.

‘കുമ്പളങ്ങി നൈറ്റ്സില്‍ ആ ടീം ജോലി ചെയ്തത് എങ്ങനെയെന്ന് ഞാന്‍ കണ്ടതാണ്. മധു സി നാരായണന്‍ എന്ന സംവിധായകന്‍ കാണിച്ച എനര്‍ജി ആണ് എന്നെയും സംവിധായിക ആവാന്‍ പ്രചോദിപ്പിച്ചത്. എന്റെ സിനിമ മറ്റ് സ്ത്രീകള്‍ക്കുള്ള സന്ദേശം കൂടിയായിരിക്കും. ഈ സിനിമയിലൂടെ സ്ത്രീകള്‍ അവരുടെ സ്വപ്നങ്ങളിലേക്കും അഭിലാഷങ്ങളിലേക്കും എങ്ങനെ എത്തിച്ചേരുന്നുവെന്നും അവരുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെങ്ങനെയെന്നും പറയാനാണ് ആഗ്രഹിക്കുന്നത്.’ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ജാസ്മിന്‍ പറഞ്ഞു.

രണ്ട് ഭാഷകളിലായിട്ടാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. ലിയനാര്‍ഡോ സ്‌കൂബറാകും ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.