ജോഷി ചതിച്ചാശാനേ; കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ദുല്‍ഖര്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, ആരാധകരെ ആശ്വസിപ്പിച്ച് മിഥുന്‍ മാനുവല്‍

കാല്‍നൂറ്റാണ്ടിനു മുമ്പ് ക്ലാസും മാസും ഒരുപോലെ കൂട്ടിയിണക്കി തരംഗമായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയിട്ട് ഇന്നൊരു വര്‍ഷം. കഴിഞ്ഞ മാര്‍ച്ച് 14നാണ് ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. പിന്നീട് ചിത്രത്തെ കുറിച്ച് വാര്‍ത്തകളൊന്നും തന്നെ പുറത്തു വന്നില്ലെന്നത് ആരാധകരെ വലിയ നിരാശയിലാഴ്ത്തി.

എന്നാല്‍ അടുത്തിടെ നടന്ന സിപിസി ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ കോട്ടയം കുഞ്ഞച്ചനെ കുറിച്ച് ചോദിച്ച ആരാധകരോട് സിനിമ ഉണ്ടാകുമെന്ന് മിഥുന്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. 1990കളില്‍ പുറത്തിറങ്ങിയ സിനിമ തിയേറ്ററുകളില്‍ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു, കോട്ടയം കുഞ്ഞച്ചനായുളള മമ്മൂട്ടിയുടെ പ്രകടനം എല്ലാവരും നെഞ്ചിലേറ്റിയിരുന്നു. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. മുട്ടത്തുവര്‍ക്കിയുടെ കഥയില്‍ ഡെന്നീസ് ജോസഫായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരുന്നത്.

ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രം 2019 അവസാനത്തോടെ മാത്രമേ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ.