കൊടുങ്കാറ്റായി കൊച്ചുണ്ണി, കൊച്ചി മള്‍ട്ടിപ്‌ളക്‌സുകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ തുക നേടുന്ന മലയാള ചിത്രമെന്ന റെക്കോഡ്, ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Gambinos Ad
ript>

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി കായംകുളം കൊച്ചുണ്ണി മുന്നേറുമ്പോള്‍ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കൊച്ചി മള്‍ട്ടി പ്ലക്‌സുകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ തുക നേടുന്ന മലയാള ചിത്രമെന്ന ബഹുമതിയും ഇനി കൊച്ചുണ്ണിക്ക് സ്വന്തം. 5 കോടി 3 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ നിര്‍മ്മാതാക്കളായ ഗോകുലം മൂവിസ് ആണ് കലക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
കേരളത്തില്‍ നിന്നും മാത്രമുള്ള കളക്ഷനാണിത്. നിവിന്‍ പോളി സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്.

Gambinos Ad

കൊച്ചി മള്‍ട്ടിപ്ലക്സില്‍ ആദ്യ ദിനത്തില്‍ 62 ഷോകളാണ് നടന്നത്. 19.12 ലക്ഷം രൂപയാണ് ചിത്രം നേടിയത്. തിരുവനന്തപുരത്തെ മള്‍ടിപ്ലക്സുകളില്‍ നിന്ന് 18.28 ലക്ഷം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്.
ആദ്യദിവസങ്ങളിലെ സ്വീകാര്യത തന്നെയാണ് തുടര്‍ന്നും ചിത്രത്തിന് ലഭിക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റുകളെല്ലാം അഡ്വാന്‍സ് ബുക്കിങ്ങില്‍ നിറഞ്ഞു കഴിഞ്ഞു.

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.