പല ഭാവങ്ങളും ജഗതി വാരി വിതറിയപ്പോൾ ലാൽ ചിരിക്കാതിരിക്കാൻ കഷ്ടപ്പെട്ടു

വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും കിലുക്കവും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ അണിയറ പ്രവർത്തകർ ചിരിക്കാതിരിക്കാൻ പണിപ്പെട്ട കഥ പുറത്തു വന്നിരിക്കുകയാണ്.

ജഗതിയും മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ സീൻ എടുക്കുമ്പോൾ സെറ്റിലുള്ളവരോട് ചിരിക്കാതിരിക്കാൻ പ്രിയൻ പ്രത്യേകം നിർദേശം നൽകിയിരുന്നു. പക്ഷെ അഭിനേതാക്കളുടെ പ്രകടനം കണ്ട പലരും കൊടുത്ത വാക്ക് തെറ്റിക്കുകയായിരുന്നു. ഒടുവിൽ പ്രിയൻ പല കോമഡി രംഗങ്ങളും ലോംഗ് ഷോട്ടിൽ വെച്ച് തീർക്കാൻ തീരുമാനിച്ചു . മോഹൻലാലും ജഗതിയും തമ്മിലുള്ള ലോങ്ങ് ഷോട്ടിൽ പലഭാവങ്ങളും ജഗതി വാരി വിതറിയപ്പോൾ ലാൽ ചിരിക്കാതിരിക്കാൻ കഷ്ടപ്പെട്ടിരുന്നു. തിലകനെ ഇന്നസെന്റ് ചീത്ത വിളിക്കുന്ന രംഗം ഷൂട്ട് ക്ലോസ് ഷോട്ടുകൾ വെച്ചായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. പിന്നീട് മോഹൻലാലിൻറെ നിർദേശത്തിൽ ക്ളോസ് ഷോട്ടിൽ എടുത്ത സീൻ കണ്ട് പ്രിയദർശൻ തന്നെ ചിരിച്ചു പോയി.ദൂരെ നിന്ന് ആയാലും ഇങ്ങേരുടെ മുഖം കണ്ടാൽ ആരാ ചിരിക്കാത്തത് ..” പ്രിയന്റെ കമന്റ് കേട്ട് അന്ന് തിലകൻ പോലും ചിരിച്ചു പോയിരുന്നു.