‘ലവ്, ഗേള്‍ഫ്രണ്ട് വെരി വെരി എക്‌സ്‌പെന്‍സീവ്, നിക്കര്‍ കീറി പോകും’

ടൊവിനോ തോമസ് നായകനാവുന്ന ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സി’ന്റെ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു. വളരെ രസകരമായാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ടൊവിനോയും നടി ഇന്ത്യ ജാര്‍വിസുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

ടൊവിനോ നിര്‍മ്മാണത്തിലേക്ക് കടക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിയോ ബേബി.

സംവിധായകന്റേത് തന്നെയാണ് തിരക്കഥ. സിനു സിദ്ധാര്‍ഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ് ആണ്. ചിത്രം ഒരു റോഡ് മൂവി ആയിരിക്കും.