ഒ.ടി.ടി റിലീസിനു മുമ്പ് മുഴുവന്‍ പാട്ടുകളും എത്തി; കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്റെ ജൂക്ക് ബോക്സ്

ടൊവീനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം “കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സി”ന്‍റെ ഓഡിയോ ജൂക്ബോക്സ് എത്തി. ഡയറക്ട് ഒടിടി റിലീസിനു തയ്യാറെടുക്കുന്നതിനിടെയാണ്. പാട്ടുകള്‍ യുട്യൂബിലൂടെ ഒരുമിച്ച് പുറത്തു വിട്ടിരിക്കുന്നത്…

ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടോവിനോയുടേത്.

ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. “2 പെണ്‍കുട്ടികള്‍”, “കുഞ്ഞുദൈവം” തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിയോ ബേബി.

സംവിധായകന്റേത് തന്നെയാണ് തിരക്കഥ. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ് ആണ്.