വീണ്ടും പോലീസ് വേഷത്തില്‍ മമ്മൂട്ടി ; ഖാലിദ് റഹ് മാന്‍ ചിത്രം സെപ്റ്റംബറില്‍ ആരംഭിക്കും

Gambinos Ad
ript>

അനുരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ഗംഭീര സിനിമയുമായി  ഖാലിദ് റഹ് മാന്‍  വരുന്നു. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് തന്നെയാണ് ഖാലിദ് റഹ് മാന്‍റെ ഈ  ചിത്രത്തിലും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Gambinos Ad

മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രം സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിക്കും. മമ്മൂട്ടിയുമൊത്തുള്ള ചിത്രം സംഭവിക്കുമെന്ന് തീര്‍ച്ചയാണ് . എന്നാല്‍ ചിത്രത്തിന്റെ പേര് ഉണ്ട എന്നായിരിക്കുമെന്ന് പറയാന്‍ കഴിയില്ല. ജിംഷി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത് യഥാര്‍ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഖാലിദ് റഹ് മാന്‍ പറഞ്ഞു. എന്തൊക്കയായാലും കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് മമ്മൂട്ടി. സിനിമകള്‍ക്കായ്ആരാധകരുടെ കാത്തിരിപ്പും ചെറുതല്ല.