കുഞ്ഞിന്റെ പേരിടീലിനു പിന്നാലെ പുതിയ വിശേഷം പങ്കുവെച്ച് യഷ്; രസകരമായ വീഡിയോ

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ നടനാണ് യഷ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റര്‍ രണ്ടിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകലോകം. അതിനിടെയ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നതിലും യഷ് തത്പരനാണ്. അടുത്തിടെ മോളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും താരം പങ്കു വെച്ചിരുന്നു. അതിനു പിന്നാലെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് യഷ്.

തനിക്കു രണ്ടാമത്തെ കുഞ്ഞ് ജനിക്കുവാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് യഷ് പങ്കുവെച്ചിരിക്കുന്നത്. മകളുടെ ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ പങ്കുവെച്ച്, രണ്ടാമത്തെ കുഞ്ഞിന്റെ വരവിനെ കുറിച്ച് മകള്‍ സംസാരിക്കുന്ന തരത്തില്‍ വളരെ രസകരമായ ഒരു വീഡിയോയിലൂടെയാണ് ഈ സന്തോഷവാര്‍ത്ത യഷ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

“എല്ലാവര്‍ക്കും ഹായ്, ഞാന്‍ ആര്യയാണ്. ഞാനിപ്പോള്‍ അറിഞ്ഞത് നിങ്ങളെ അറിയിച്ചാല്‍ വിശ്വസിക്കുമോയെന്ന് അറിയില്ല. എന്റെ ഡാഡിക്ക് സ്പീഡ് കൂടുതലാണെന്നാണ് എല്ലാവരും പറയുന്നത്. ഇതു വളരെ നേരത്തെയാണോ താമസിച്ചാണോ എന്നൊന്നും എനിക്കറിയില്ല. എന്നാലും ഞാന്‍ കേട്ട വിവരം നിങ്ങള്‍ക്കും സന്തോഷം തരുന്നതായിരിക്കും. ബേബി നമ്പര്‍ ടൂവിനായി അച്ഛനും അമ്മയും കാത്തിരിക്കുകയാണ്. ഞാന്‍ ഇനി എന്റെ കളിപ്പാട്ടങ്ങള്‍ പങ്കുവെയ്‌ക്കേണ്ടി വരുമോ? എന്നാലും കുഴപ്പമില്ല. എനിക്കും സന്തോഷമാണ്” ആര്യ യഷ്.

https://www.instagram.com/p/BzK533NHnRB/?utm_source=ig_web_copy_link

Read more

2016- ലായിരുന്നു നടി രാധിക പണ്ഡിറ്റുമായി യഷിന്റെ വിവാഹം. 2018- ലാണ് കുഞ്ഞ് ജനിക്കുന്നത്. അക്ഷയത്രിതീയ ദിനത്തിലാണ് കുഞ്ഞിന്റെ ചിത്രം യഷ് പുറത്തുവിട്ടത്. കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യഭാഗം ഒരുക്കിയ പ്രശാന്ത് നീല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.