കീര്‍ത്തി സുരേഷിന്റെ വിവാഹം; വാര്‍ത്തകളോട് പ്രതികരിച്ച് കുടുംബം

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്ത വാര്‍ത്ത വ്യാജമാണെന്ന് കീര്‍ത്തിയുടെ കുടുംബം വ്യക്തമാക്കി. തീര്‍ത്തും വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ആരും തെറ്റിദ്ധരിക്കപ്പെടരുതെന്നും അവര്‍ പറഞ്ഞു.

പ്രമുഖ വ്യവസായിയുമായുള്ള കീര്‍ത്തിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അച്ഛന്‍ സുരേഷ് കുമാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിന് കീര്‍ത്തിയും സമ്മതം മൂളിയതായും വരനെ കുറിച്ചും വിവാഹ തിയതിയെ കുറിച്ചും ഉടന്‍ അറിയിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകല്‍.

രജനികാന്ത് ചിത്രമായ “അണ്ണാത്തെ”യിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തിക്കൊപ്പം നയന്‍താര, മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ നായികയായെത്തുന്നത്. കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.