15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഗംഭീര മടങ്ങിവരവ്; കൊച്ചുണ്ണിയിലെ കേശവന് പിന്നാലെ ബാബു ആന്റണിയുടെ ‘തങ്ങള്‍’ക്കും ട്രോളന്മാരുടെ പ്രശംസ, ശ്രദ്ധേയരായി ജൂഡ് ആന്റണിയും ഷൈന്‍ ടോം ചാക്കോയും

Gambinos Ad
ript>

സണ്ണി വെയ്‌ന്റെ കേശവന് പിന്നാലെ കായംകുളം കൊച്ചുണ്ണിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് ബാബു ആന്റണിയുടെ തങ്ങള്‍. ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരുടെയെല്ലാം പ്രകടനങ്ങള്‍ ട്രോളന്മാര്‍ വിലയിരുത്തിയിരിക്കുകയാണ്. തൊണ്ണൂറുകളില്‍ ആക്ഷന്‍ കിംഗായി വിലസിയ ബാബു ആന്റണിയുടെ ആരാധകരായിരുന്നു എല്ലാവരും. അതിനാല്‍ കൊച്ചുണ്ണിയില്‍ ഇങ്ങേരുടെ മാസും അടവുമുറകളും ഫൈറ്റ് സീനും കാണുന്നവര്‍ക്ക് അദ്ദേഹത്തെ തിരിച്ച് കിട്ടിയ ഫീലാണെന്ന ട്രോളന്മാര്‍ പറയുന്നു.

Gambinos Ad

കായംകുളം കൊച്ചുണ്ണിയില്‍ നിവിന്റെ കൊച്ചുണ്ണിയും മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം. രാവിലെ മുതല്‍ പ്രത്യേക ഫാന്‍സ് ഷോ പ്രദര്‍ശനം ഉണ്ടായിരുന്നു. 351 തിയേറ്ററുകളിലായി, 1700 പ്രദര്‍ശനങ്ങള്‍ ആണ് ആദ്യദിനം ഉള്ളത്.

ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്. 45 കോടിയാണ് മുതല്‍മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ അഭിനയിച്ചു. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.