മോഹന്‍ലാല്‍ യഥാര്‍ത്ഥത്തില്‍ എന്റെ മകനാണെന്ന് തന്നെ കരുതുന്നവരുണ്ട്; മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് കവിയൂര്‍ പൊന്നമ്മ

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അമ്മയായി തിളങ്ങിയിട്ടുണ്ട് കവിയൂര്‍ പൊന്നമ്മ. ഇപ്പോഴിതാ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറയുകയാണ് കവിയൂര്‍ പൊന്നമ്മ.

തന്നെയും മോഹന്‍ലാലിനെയും അമ്മയും മകനുമായിട്ടാണ് യഥാര്‍ത്ഥത്തില്‍ പലരും കണക്കാക്കുന്നതെന്നും അവര്‍ പറഞ്ഞു. പ്രേക്ഷകര്‍ ഞങ്ങളെ കാണുന്നത് അമ്മയും മകനുമായിട്ടാണ്. മോഹന്‍ലാലിനെ ഞാന്‍ കുട്ടാ എന്നാണ് വിളിക്കുന്നത്. കുറച്ച് മുമ്പ് ഒരു സപ്താഹത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ പോവുകയായിരുന്നു.

അവിടെവച്ച് പ്രായം ചെന്ന് അമ്മ ചോദിച്ചത് മകനെ കൊണ്ടുവരാമായിരുന്നില്ലേ എന്നാണ്. അവര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ മനസ്സിലായി. മമ്മൂസിനെ കാണുന്നവര്‍ വിചാരിക്കുന്നത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്. പക്ഷേ മമ്മൂസ് ഉള്ളിന്റെയുള്ളില്‍ വളരെ നല്ല മനുഷ്യനാണ്- കവിയൂര്‍ പൊന്നമ്മ പറയുന്നു.