മുട്ടിലിരുന്ന് പ്രണയാഭ്യര്‍ഥന നടത്തി ആരാധിക; അമ്പരന്ന് നടന്‍!

Advertisement

ഇഷ്ട താരങ്ങളെ കാണാനായി ആരാധകര്‍ എന്തും ചെയ്യാറുണ്ട്. താരങ്ങള്‍ക്ക് സമ്മാനം നല്‍കിയും ഫോട്ടോ എടുത്തും ആരാധകര്‍ സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. അത്തരത്തിലൊരു അനുഭവമാണ് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന് ഉണ്ടായിരിക്കുത്. നടനെ കാണാനെത്തിയ ആരാധിക മുട്ടിലിരുന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു.

കാര്‍ത്തിക്കിന്റെ വീടിന് മുന്നില്‍ താരത്തെ കാണാനാായി കാത്ത് നില്‍ക്കുകയായിരുന്നു ആരാധിക. കാര്‍ത്തിക് എത്തിയതോടെ മുട്ടിലിരുന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. താരം ഉടന്‍ തന്നെ ആരാധികയെ എഴുന്നേല്‍പ്പിക്കുകയും കൂടെ സെല്‍ഫി എടുക്കുകയും ചെയ്തു.

‘വൈറല്‍ ഭയനി’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ട വീഡിയോ വൈറലാവുകയാണ്. ‘പതി പത്‌നി ഓര്‍ വോ’, ‘ബൂല്‍ ബുലയ്യ 2’ എന്ന ചിത്രങ്ങള്‍ കാര്‍ത്തിക്കിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.