ധനുഷ്- ഐശ്വര്യ ലക്ഷ്മി ചിത്രം; കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ആന്റോ ജോസഫ്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആന്റോ ജോസഫ് ഫിലിം കമ്പനിക്ക്. രജനി ചിത്രം േപട്ടയ്ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജോജു ജോര്‍ജും ചിത്രത്തിലൊരു പ്രധാനവേഷത്തിലുണ്ട്.

ധനുഷിന്റെ നാല്‍പതാമത്തെ ചിത്രമാണിത്. ലണ്ടനിലെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്ന് ഐശ്വര്യയ്ക്കും ധനുഷിനും സംവിധായകനുമൊപ്പമുള്ള സെല്‍ഫി ജോജു നേരത്തെ പങ്കുവെച്ചിരുന്നു. ഫെബ്രുവരി 19ന് സിനിമയുടെ പേര് പ്രഖ്യാപിക്കും. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് സുരുളി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ ഹോളിവുഡ് താരം ജയിംസ് കോസ്‌മോയും അഭിനയിക്കുന്നുണ്ട്.

Read more

പിസ്സ, ജിഗര്‍ത്തണ്ട, ഇരൈവി, പേട്ട തുടങ്ങിയ ത്രില്ലറുകള്‍ സമ്മാനിച്ച കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തില്‍ ധനുഷ് നായകനാകുന്നത് ഇതാദ്യമാണ്. വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണം. സംഗീതം സന്തോഷ് നാരായണന്‍.