വര്‍ഗ്ഗീയവിഷങ്ങള്‍ക്ക് മനുഷ്യത്വമില്ലാത്തത് കൊണ്ട് കോണ്‍ഫിഡന്‍സിന് കുറവൊന്നും ഉണ്ടാകില്ല; തലൈവിയില്‍ കങ്കണയെ പുകഴ്ത്തിയുള്ള കുറിപ്പിന് രൂക്ഷ വിമര്‍ശനം

ജയലളിതയായി നടി കങ്കണ വേഷമിട്ട ചിത്രമാണ് തെൈലവി’. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും മുന്‍ നടിയുമായ ജെ.ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിലെ അഭിനയത്തിന് കങ്കണ 20 കിലോഗ്രാം ഭാരം വര്‍ദ്ധിപ്പിക്കുകയും നിരവധി തവണ വലിയ ശാരീരിക പരിവര്‍ത്തനത്തിന് വിധേയമാകുകയും ചെയ്തിരുന്നു.

സിനിമയിലെ പ്രകടനത്തിന് കങ്കണയ്ക്ക് വലിയ പ്രശംസയാണ് ലഭിച്ചത്. മലയാള സിനിമാ ആരാധകരും കങ്കണയ്ക്ക് അഭിനന്ദനം അറിയിച്ചെത്തുകയുണ്ടായി. ഇപ്പോഴിതാ, ഒരു സിനിമാ ഗ്രൂപ്പില്‍ കങ്കണയെ പ്രകീര്‍ത്തിച്ചു കൊണ്ട് കുറിച്ച കുറിപ്പിന് വിമര്‍ശങ്ങള്‍ ഉയരുകയാണ്.

തലൈവിയെ കുറിച്ച് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്..

‘ Self confidence, over confidence, down to earth, ഈ down to earth കാറ്റഗരിയില്‍ ഉള്ളവരക്കാണ് 90% പിന്തുണ എന്ന് തോന്നാറുണ്ട് അതില്‍ ഭൂരിഭാഗവും fake ആണെന്നും തോന്നിയുട്ടുണ്ട്, ഒരുപക്ഷെ, self confidence, over confidence എന്നൊക്കെ പറയുന്ന കാറ്റഗറിയില്‍ പെടുന്നവര്‍ക്ക് കഴിവുണ്ടായാലും അംഗീകരിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ള സമൂഹം ആണ് നമ്മുടേത്, എനിക്ക് ഇന്ന ഇന്ന കഴിവുകളുണ്ടെന്നു അവരായിട്ട് പറയാന്‍ പാടില്ല, മറ്റുള്ളവര്‍ പറയുമ്പോള്‍ ‘ ശോ അങ്ങനൊന്നും ഇല്ല ”’ ഇതൊക്കെ ഒരു കഴിവാണോ എന്നൊക്കെ പറഞ്ഞ് നമ്മള്‍ നൈസ് ആയിട്ട് വിനയം കാണിക്കണം . പറഞ്ഞ് വന്നത് തലൈവി എനിക്ക് പെരുത്ത് ഇഷ്ടമായി . കങ്കണയുടെ അഭിനയവും, if she is over confident,I admire her being self confident .നമ്മുടെ നാട്ടില്‍ പല പെണ്ണുങ്ങള്‍ക്കും ഇല്ലാത്തൊരു ഗുണം കൂടിയാണത് .
കുറിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഇങ്ങനെ
‘മോങീജിക്കും അപാര കോണ്‍ഫിഡന്‍സാണ്. വര്‍ഗ്ഗീയവിഷങ്ങള്‍ക്ക് മനുഷ്യത്വമില്ലാത്തത് കൊണ്ട് കോണ്‍ഫിഡന്‍സിന് കുറവൊന്നും ഉണ്ടാകില്ല.
നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇവളെപ്പോലെയാകരുത് എന്നാണ് എനിക്ക്. കോണ്‍ഫിഡന്‍സ് ഇച്ഛിരി കുറഞ്ഞാലും മനുഷ്യരെ ഒന്നായി കാണാനും പരിഗണിക്കാനുമുള്ള മനസ്സാണ് ഓരു പെണ്ണിനും (ആണിനും)വേണ്ടത് .”

കങ്കണയുടെ സെല്‍ഫ് കോണ്ഫിഡന്‍സ് പോയിട്ട് അവരെ ആരും മാതൃകയായി പോലും ചൂണ്ടി കാട്ടരുത് എന്ന് ആഗ്രഹിക്കുന്നു..