പ്ലാസ്റ്റിക് ട്രോളുകള്‍ക്ക് മറുപടിയായി കങ്കണയുടെ പുതിയ ലുക്ക്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

ജയലളിതയുടെ ബയോപിക് ആയി ഒരുങ്ങുന്ന “തലൈവി” ചിത്രത്തിലെ കങ്കണ റണാവത്തിന്റെ ഗെറ്റപ്പിന് വലിയ വിമര്‍ശനങ്ങളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പുതിയ ലുക്ക് പങ്കുവച്ചിരിക്കുകയാണ് കങ്കണ.

ജയലളിതയുടെ ജന്മദിനത്തിലാണ് ജയലളിതയുമായി സാമ്യമുള്ള കങ്കണയുടെ പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇരുവരുടെയും ഭാവങ്ങള്‍ തമ്മില്‍ അതീവ സാദൃശ്യമുണ്ടെന്നാണ് അഭിപ്രായങ്ങള്‍ പുറത്തു വരുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന “തലൈവി” തമിഴിലും ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക. ചിത്രത്തില്‍ എം.ജി.ആര്‍. ആയി അരവിന്ദ് സാമിയാണ് എത്തുന്നു.

https://www.instagram.com/p/B872EqdBvb4/?utm_source=ig_embed

Read more

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെ.ആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം.