എന്നെയും രജനിയെയും വേര്‍പെടുത്താനാവില്ല, അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത് വൈകി; തുറന്നടിച്ച് കമല്‍ഹാസന്‍

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രജനികാന്തിന് സുവര്‍ണ ജൂബിലി ഐക്കണ്‍ പുരസ്‌കാരം നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം വൈകിയെത്തിയതെന്ന് കമല്‍ഹാസന്‍ എങ്കിലും അര്‍ഹതപ്പെട്ട വ്യക്തിയെതന്നെയാണ് ആദരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിനയം തുടങ്ങി ആദ്യവര്‍ഷത്തില്‍തന്നെ രജനികാന്ത് “ഐക്കണ്‍” ആയി മാറിയിരുന്നു. രാജ്കമല്‍ ഫിലിംസ് ഓഫിസില്‍ സ്ഥാപിച്ച സംവിധായകന്‍ കെ. ബാലചന്ദറിന്റെ അര്‍ധകായപ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍.

Image result for rajini and kamal

തന്നെയും രജനീകാന്തിനെയും തമ്മില്‍ ആര്‍ക്കും വേര്‍പെടുത്താനാവില്ലെന്നും കമല്‍ഹാസന്‍ പ്രസ്താവിച്ചു. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ സജീവമായാലും സിനിമരംഗം വിടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച രജനികാന്ത് അഭിപ്രായപ്പെട്ടു. സംവിധായകന്‍ മണിരത്‌നം, കവി വൈരമുത്തു തുടങ്ങിയ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.