കാളിദാസിന്‍റെ നായികയായി മിയ; ചിത്രം ആരംഭിച്ചു

കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തിനു തുടക്കം. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍വച്ചു നടന്നു. നവാഗതനായ വിനില്‍ വര്‍ഗീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മിയ ജോര്‍ജ്, പുതുമുഖം റിയ എന്നിവരാണ് നായികമാര്‍. വിനില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഭാഷണം വിന്‍സെന്റ് വടക്കന്‍. സംഗീതം ഗിബ്രാന്‍. ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

kalidas-miya

ബാക്ക്പാക്കേഴ്‌സാണ് കാളിദാസന്റെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം. രൗദ്രം എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ഈ പ്രണയ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ കാളിദാസന്റെ നായികയായി എത്തുന്നത് ഡല്‍ഹി മലയാളിയായ കാര്‍ത്തിക നായര്‍ ആണ്.