കാളിദാസിന്റെ ബാക്ക് പാക്കേഴ്‌സ്; ‘ജനലിലാരോ’ ഗാനം ശ്രദ്ധേയമാകുന്നു

Advertisement

കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ‘ബാക്ക് പാക്കേഴ്‌സ്’ ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. ”ജനലിലാരോ” എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജയരാജിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് സംഗീതം ഒരുക്കിയത്.

സൂരജ് സന്തോഷ്, അഖില ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തെത്തിയിരുന്നു. മഹാരോഗത്തിന് അടിമപ്പെട്ട് മരണം കാത്തു കിടക്കുന്ന രോഗിയായാണ് കാളിദാസ് അഭിനയിക്കുന്നത് എന്നാണ് ടീസറില്‍ നിന്നുള്ള സൂചനകള്‍.

കാര്‍ത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രഹണം. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവരും അഭിനയിക്കുന്നു.

ഡോ സുരേഷ്‌കുമാര്‍ മുട്ടത്ത്, അഡ്വ. കെ ബാലചന്ദ്രന്‍ നിലമ്പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, പാവൈ കഥൈകള്‍, ഒരു പക്കാ കഥൈ, ജാക്ക് ആന്‍ഡ് ജില്‍ എന്നീ ചിത്രങ്ങളാണ് കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.