‘കാട്ടൂരില്‍ നിന്ന് ഒരു പുലി വരുന്നുണ്ടെന്ന് പറഞ്ഞപ്പോ തമാശയാന്നാ വിചാരിച്ചേ…’; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ കിടിലന്‍ ടീസര്‍

Gambinos Ad
ript>

കാളിദാസനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാല്‍പ്പന്തു കളിയുടെ ആരവിത്തിനൊപ്പം പ്രണയവും സൗഹൃദവും കളിയില്‍ അല്‍പ്പം കാര്യവും നിറഞ്ഞ ഒരു ചിത്രമാണ് വരാന്‍ പോകുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആട്, ആന്‍മേരി കലിപ്പിലാണ്, അലമാര, ആട് 2 തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് പിന്നാലെ മിഥുന്‍ ഒരുക്കുന്ന ചിത്രം ആരാധകരെ നിരാശപ്പെടുത്തില്ലെന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്.

Gambinos Ad

കാട്ടൂര്‍ കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. ആട് 2വിനു ശേഷം ഒരു മാസ് എന്റര്‍ടെയ്നറുമായാണ് മിഥുന്‍ മാനുവല്‍ ഇത്തവണയും എത്തുന്നത്. ചിത്രത്തിലെ കാളിദാസിന്റെ പ്രകടനവും ഏറെ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്നത്. മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

മിഥുന്‍ മാനുവലും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ രണദിവെ. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മാര്‍ച്ച് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.