ബിഗ് ബജറ്റിലൊരുങ്ങാന്‍ ‘ബ്രദേഴ്‌സ് ഡേ’; നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

Gambinos Ad
ript>

നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌മെന്റ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. അങ്ങനെയെങ്കില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാകും ബ്രദേഴ്‌സ് ഡേ. ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു നയനാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം.

Gambinos Ad

15 കോടി രൂപ ബജറ്റലാണ് ബ്രദേഴ്‌സ് ഡേ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റു താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ സെറ്റിലാണ് പൃഥ്വിയുളളത്. സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദ്ദാനില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജ് നായകനായെത്തിയ പുതിയ ചിത്രം നയന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. ഹൊറര്‍, സൈക്കളോജിക്കല്‍, ത്രില്ലര്‍, സയന്‍സ് ഫിക്ഷന്‍ എന്നീ തലങ്ങളിലെല്ലാം നയന്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്.