‘കദരം കൊണ്ടാന്‍’ ഫ്രഞ്ച് ആക്ഷന്‍ ത്രില്ലറിന്റെ കോപ്പി; പ്രേക്ഷക പ്രതികരണം

കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്ന ചിത്രം കദരം കൊണ്ടാന് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. ഫ്രഞ്ച് ആക്ഷന്‍ ത്രില്ലര്‍ ചിത്രം പോയിന്റ് ബ്ലാങ്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്. ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ മികച്ചതാണെന്നും വിക്രത്തിന്റെ അഭിനയം മുന്നിട്ടുനിന്നുവെന്നും സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ വ്യക്തമാക്കുന്നു.

സ്പൈ ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റായാണ് വിക്രം എത്തുന്നത്. ലെനയും ചിത്രത്തിലൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.ഞെട്ടിക്കുന്ന മേക്ഓവറുമായാണ് വിക്രം ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

രാജേഷ് എം. സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രത്തിന്റെ 56-ാം ചിത്രമാണ് കദരം കൊണ്ടാന്‍. കദരം കൊണ്ടാന്‍ ‘ഡോണ്ട് ബ്രീത്തി’ന്റെ തമിഴ് പതിപ്പാണ് ചിത്രം എന്ന രീതിയിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.