രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി; വിക്രത്തിന്റെ 'കദരം കൊണ്ടാന്' പ്രദര്‍ശന വിലക്കേര്‍പ്പെടുത്തി മലേഷ്യന്‍ ഗവര്‍മെന്റ്

വിക്രം നായകനായെത്തിയ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം “കദരം കൊണ്ടാന് വിലക്കേര്‍പ്പെടുത്തി മലേഷ്യന്‍ ഗവര്‍മെന്റ്. കമല്‍ഹാസന്‍ നിര്‍മിച്ച ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനും മലേഷ്യയായിരുന്നു.

എന്നാല്‍ ചിത്രത്തില്‍ മലേഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള രംഗങ്ങളുണ്ടെന്നാണ് മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ വാദം. നേരത്തെ വിജയ് സേതുപതി ചിത്രം സിന്ദുബാദും മലേഷ്യയില്‍ നിരോധിച്ചിരുന്നു.

രാജേഷ് എം സെല്‍വ സംവിധാനം ചെയ്ത ചിത്രം വിക്രമിന്റെ 56-ാം ചിത്രമായിരുന്നു. പൂജാ കുമാറും അക്ഷര ഹാസനുമാണ് ചിത്രത്തിലെ നായികമാര്‍. കമല്‍ഹാസന്റെ അസോസിയേറ്റ് ആയിരുന്ന രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “കദരം കൊണ്ടാന്‍”. ഗില്ലസ് കൊണ്‍സീല്‍, നരേന്‍ എന്നിവരാണ് ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.