മോഹന്‍ലാല്‍- സൂര്യ ചിത്രം കാപ്പാന്‍ തെലുങ്കിലും; ബന്തോബാസ്തിന്റെ ഫസ്റ്റ്‌ലുക്ക്

മോഹന്‍ലാലും സൂര്യയുമൊന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍. തമിഴിന് പുറമേ തെലുങ്കിലും ചിത്രമെത്തും. ബന്തോബാസ്ത് എന്ന പേരില്‍ തെലുങ്കിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് കാപ്പാനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും എത്തുന്നു.ആര്യയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.ചെന്നൈ, ഡല്‍ഹി, കുളു മണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു.

100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍.

Bandobast,Bandobast first look poster,kaappaan telungu version,kaappaan telugu version title poster,mohanlal,suriya,kv anad,mohanlal suriya Bandobast movie