മരിച്ചത് ഞാനല്ല: ലൈവ് വീഡിയോയില്‍ ‘മായാമോഹിനി’ സംവിധായകന്‍

ജോസ് തോമസ് മരിച്ചു എന്ന് പ്രചരിക്കുന്ന വാര്‍ത്തയിലെ ആള്‍ താനല്ലെന്ന് സംവിധായകന്‍ ജോസ് തോമസ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സംവിധായകന്റെ വിശദീകരണം. കിളിമാനൂരിന് സമീപം നടന്ന വാഹനാപകടത്തില്‍ നടനും നാടക പ്രവര്‍ത്തകനുമായ ജോസ് തോമസ് അന്തരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു മരിച്ച ജോസ് തോമസ്. മരണ വാര്‍ത്ത കമ്ട് പലരും സംവിധായകന്‍ ജോസ് തോമസ് ആണെന്ന് തെറ്റിദ്ധരിച്ച് തന്റെ കുടുംബത്തെ വിളിച്ചതെന്നും സംവിധായകന്‍ വ്യക്തമാക്കി. അമ്പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജോസ് തോമസ് അടുത്തറിയാവുന്ന ആളാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും സംവിധായകന്‍ പറഞ്ഞു. ‘മാട്ടുപ്പെട്ടി മച്ചാന്‍’, ‘ഉദയപുരം സുല്‍ത്താന്‍’, ‘മായാമോഹിനി’, ‘ശ്രിംഗാരാവേലന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോയ് തോമസ്.