20 കിലോ കുറഞ്ഞു; പച്ചക്കറി കൃഷിയും പശുവളര്‍ത്തലുമായി ജോജു ജോര്‍ജ്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീട്ടിലിരുന്ന സമയം ഫലപ്രദമായി വിനിയോഗിച്ച് നടന്‍ ജോജു ജോര്‍ജ്. പശു, മീന്‍, ആട്, കോഴി, പച്ചക്കറികള്‍ അടക്കമുള്ള കൃഷിയാണ് ജോജു വീട്ടില്‍ തുടങ്ങിയത്. കൃഷി ചെയ്ത് 20 കിലോയോളം ഭാരം കുറച്ചതായും ജോജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തന്റെ കൃഷികളുടെ ചിത്രങ്ങളടക്കമാണ് ജോജുവിന്റെ പോസ്റ്റ്. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഈ ആശയം കിട്ടിയത്. ഡോ. വിപിന്‍ ആണ് ഈ ആശയം തന്നത്. എന്റെ ജീവിതം തന്നെ അദ്ദേഹം മാറ്റി. സ്വയം മാറാനുള്ള സമയമാണ്. ഡോ. വിപിന് നന്ദി. 20 കിലോ ഭാരവും കുറിച്ചു.

തിരക്കഥാകൃത്ത് സജീവ് പാഴൂരും തനിക്ക് പ്രചോദനമേകിയെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ ഭംഗിയുള്ള പച്ചക്കറിത്തോട്ടമുണ്ടെന്നും പച്ചക്കറികളോ മീനോ ഒന്നും പുറമെ നിന്നും വാങ്ങാറില്ലെന്നും ജോജു പറയുന്നു.

രണ്ട് വെച്ചൂര്‍ പശു, ഒരു ആട്, നാടന്‍ കോഴി, മത്സ്യ കൃഷി എന്നിവയും ജോജുവിനുണ്ട്. കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ക്കും വിഷമയമില്ലാത്ത ഭക്ഷണം, നല്ല ഭക്ഷണം കഴിക്കാമല്ലോയെന്നും ജോജു പറയുന്നു. എല്ലാവരും ഇത്തരം കാര്യങ്ങള്‍ സ്വന്തം വീടുകളില്‍ തുടങ്ങണമെന്ന ഉപദേശവും ജോജു നല്‍കന്നു.

Read more

https://www.facebook.com/joju.george1/posts/10158476288040359