റോഷന്‍ ആന്‍ഡ്രൂസിന്റെ അടുത്ത ചിത്രത്തില്‍ ജോജുവും മഞ്ജു വാര്യരും ഒന്നിക്കുന്നു?

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ അടുത്ത സിനിമയില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും നടന്‍ ജോജു ജോര്‍ജും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നടി അനുശ്രിയും പ്രധാന വേഷത്തിലെത്തും. ഉണ്ണി ആര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കും.

പ്രേഷകര്‍ ഏറ്റെടുത്ത “കായംകുളം കൊച്ചുണ്ണി”ക്ക് ശേഷം മറ്റൊരു ഹിറ്റ് ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് റോഷന്‍ ആന്‍ഡ്രൂസ്. മഞ്ജു വാര്യരോടൊപ്പമുള്ള റോഷന്‍ ആന്‍ഡ്രൂസിന്റെ രണ്ടാമത്തെ ചിത്രമാകും ഇത്. മുമ്പ് താരത്തോടൊപ്പം “ഹൗ ഓള്‍ഡ് ആര്‍ യു” എന്ന ചിത്രം ചെയ്തിട്ടുണ്ട്.

Read more

കായംകുളം കൊച്ചുണ്ണി നിര്‍മിച്ച ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ തന്നെയാണ് അടുത്ത ചിത്രവും ഒരുക്കുക. ജോഷി സംവിധാനം ചെയ്യുന്ന “പൊറിഞ്ചുമറിയംജോസ്” ആണ് ജോജുവിന്റെ ഏറ്റവും പുതിയ ചിത്രം. “മരക്കാര്‍: അറബിക്കടലിന്റെ സിംഹം” ആണ് മഞ്ജു വാര്യരുടെ റിലീസിനൊരുങ്ങുന്ന ചിത്രം.