ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ‘നോണ്‍സെന്‍സു’മായി ‘ജോണി സാഗരിഗ’യുടെ മടങ്ങിവരവ്

Gambinos Ad
ript>

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ടുള്ള സിനിമ എന്ന പ്രത്യേകതയുമായി നോണ്‍സെന്‍സ് തിയേറ്ററുകളിലെത്തി. നീണ്ട ഇടവേളക്ക് ശേഷം ജോണി സാഗരിഗ നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നോണ്‍സെന്‍സിനുണ്ട്. നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോണി സാഗരിഗ നോണ്‍സെന്‍സിലൂടെ തിരിച്ചു വരുന്നത്.

Gambinos Ad

1984 ല്‍ സ്വന്തം നാടായ ചേര്‍ത്തലയില്‍ ജോണി തോമസ് ‘ജോണി സാഗരിഗ’ എന്ന പേരില്‍ ഒരു മ്യൂസിക് സ്റ്റോര്‍ തുടങ്ങിയതോടെയാണ് ‘ജോണി സാഗരിഗ’ എന്ന ബ്രാന്‍ഡ് നെയിം ജൈത്രയാത്ര തുടങ്ങുന്നത്. സംഗീത രംഗത്ത് തുടക്കമിട്ട ജോണി സാഗരിഗ സിനിമാ രംഗത്തേക്കും പ്രവേശിച്ചു. 1999 ലാണ് ജോണി സാഗരിഗ ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് വിതരണ കമ്പനി ആരംഭിക്കുന്നത്. നിറം, മധുരനൊമ്പരക്കാറ്റ് എന്നീ സിനിമകള്‍ തുടക്കത്തിലേ ഹിറ്റായി. പിന്നാലെ മോഹന്‍ലാല്‍ നായകനായ താണ്ഡവം, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, ഫോര്‍ ദ് പീപ്പിള്‍, കിളിച്ചുണ്ടന്‍ മാമ്പഴം, വടക്കുന്നാഥന്‍, മോസ് ആന്‍ഡ് കാറ്റ്, ബോഡി ഗാര്‍ഡ് തുടങ്ങിയ സിനിമകളും പുറത്തിറങ്ങി.

ജോണി സാഗരിഗ വിതണ കമ്പനി കേരളത്തില്‍ 25 സിനിമകള്‍ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. തമിഴില്‍ ഫോര്‍ സ്റ്റുഡന്റ്‌സ് എന്ന ഹിറ്റ് സിനിമയും ചെയ്തു. മലയാളത്തിലും തമിഴിലുമായി ഒരുക്കിയ ജോണി സാഗരിഗ ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിര്‍മ്മി ക്കുന്ന പുതിയ ചിത്രമായി ‘നോണ്‍സെന്‍സ്’. മല്ലു എന്ന് മ്യൂസിക് വീഡിയോയിലൂടെ മലയാളികളുടെ ഹരമായി മാറിയ റിനോഷ് ജോര്‍ജ് നായകനായി എത്തുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെബിയ മാത്യുവാണ് ചിത്രത്തിലെ നായിക. ഒപ്പം സണ്‍ഡേ ഹോളിഡേയിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രന്‍, കലാഭവന്‍ ഷാജോണ്‍, അനില്‍ നെടുമങ്ങാട്, ശ്രീനാഥ് ബാബു, ശാന്തകുമാരി എന്നിങ്ങനെ നിരവധി താരങ്ങള്‍ സിനിമയില്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.