സംവിധാനമൊക്കെ ഇപ്പോള്‍ വേള്‍ഡ് കപ്പ് പോലെ, അഭിനയം കൊണ്ടാണ് ജീവിക്കുന്നത്; തുറന്നുപറഞ്ഞ് ജോണി ആന്റണി

സംവിധായകന്‍ ജോണി ആന്റണി ഇപ്പോള്‍ നടനായാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വാരം ഇറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ സംവിധായകനും നടനുമായ ജോണി ആന്റണി അവതരിപ്പിച്ച ഡോ.ബോസ് എന്ന കഥാപാത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

സംവിധാനം ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് ജോണി ആന്റണിയുടെ മറുപടി ഇങ്ങനെ

സംവിധാനമൊക്കെ ഇപ്പോള്‍ വേള്‍ഡ് കപ്പ് നടക്കുന്നതു പോലെയാണ്. അഭിനയം കൊണ്ടാണ് താനിപ്പോള്‍ ജീവിച്ചുപോകുന്നതെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. പല സിനിമകളിലും സൗഹൃദം കൊണ്ട് അഭിനയിക്കാന്‍ വിളിക്കുന്നുണ്ട്, അതല്ലാതെ അയാള്‍ ഈ സിനിമയില്‍ വേണം എന്ന് പറഞ്ഞ് വിളിക്കുന്ന രീതിയിലേക്കെത്താന്‍ പരിശ്രമിക്കുകയാണ്. അദ്ദേഹം പറയുന്നു.

ജോണി ആന്റണി സഹസംവിധായകനായാണ് സിനിമയിലേക്കെത്തിയത്. തുളസീദാസ്, ജോസ് തോമസ്, നിസാര്‍, താഹ, കമല്‍ തുടങ്ങി നിരവധി സംവിധായകരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് 2003ല്‍ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്.