സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോണ്‍ ലൂഥര്‍ ചുമതലയേല്‍ക്കുന്നു; ജയസൂര്യ, ആകാംക്ഷയോടെ ആരാധകര്‍

 

ജയസൂര്യയുടെ ആക്ഷന്‍ ത്രില്ലര്‍ ജോണ്‍ ലൂഥര്‍ മെയ് 27 ന് റിലീസ് ചെയ്യുകയാണ്. റിലീസുമായി ബന്ധപ്പെട്ട് ജയസൂര്യ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോണ്‍ ലൂഥര്‍ മെയ് 27 ന് ചുമതലയേല്‍ക്കും എന്ന് ബ്രേക്കിംഗ് ന്യൂസിനോട് സാദൃശ്യമുള്ള പ്രമോയാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്.

നവാഗതനായ അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യുവാണ് നിര്‍മാണം. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ നിഗൂഢത നിറഞ്ഞ ട്രെയിലറില്‍ അപ്രതീക്ഷിതമായി നടക്കുന്ന അപകടവും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികാസങ്ങളുമാണ് കാണിക്കുന്നത്.

 

പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്‌മാനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് വിതരണം.