ഷൈലോക്ക് ഗുഡ്‌വിലിന് സ്വന്തമായി കിട്ടാന്‍ പല കടമ്പകള്‍ കടക്കേണ്ടി വന്നു; സിനിമ ബോറടിപ്പിക്കില്ലെന്ന് ഉറപ്പു നല്‍കി ജോബി ജോര്‍ജ്

അജയ് വാസുദേവിന്റെ സംവിധാനത്തിലൊരുങ്ങിയ ഷൈലോക്ക് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സിനിമ ബോറടിപ്പിക്കില്ലെന്നും ജോബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജോബി ജോര്‍ജിന്റെ വാക്കുകള്‍
സ്‌നേഹിതരെ അവനവന്‍ അര്‍ഹിക്കുന്നതെ അവനവനു കിട്ടുകയുള്ളു, ഷൈലോക്ക് അത് ഗൂഡിവിലിന് സ്വന്തമായിക്കിട്ടാന്‍ പല കടമ്പകള്‍ കടക്കേണ്ടി വന്നു.. ഇന്ന് മുതല്‍ കേരളത്തിലെ നല്ലവരായ സിനിമ പ്രേമികള്‍ക്കും കൂടി അവകാശ പെട്ടതാണ്, കൂടെ നിന്നവര്‍ക്കെല്ലാം നന്ദി, ഇന്ന് സന്തോഷത്തിന്റെ ദിവസം ആയതിനാല്‍ എല്ലാവര്‍ക്കും സന്തോഷങ്ങള്‍ മാത്രം നേരുന്നു.. സ്ഥിരം സ്തുതിപ്പിക്കലുകള്‍ ഒഴിവാക്കി അല്‍മാര്‍ത്ഥമായി നന്ദി പറയേണ്ട കുറെ ആളുകള്‍ അവരെ ഒന്നോര്‍ത്തെടുക്കുകയാണ്… ക്രൂശിതനായ എന്റെ ദൈവം, തോമാശ്ലീഹാ, സ്വര്‍ഗത്തില്‍ മാത്രമുള്ള എന്റെ അച്ചാച്ചന്‍,മമ്മുക്ക , രാജകിരണ്‍ സര്‍,ആന്റണി പെരുമ്പാവൂര്‍, അജയ് വാസുദേവ്, ഡിക്‌സണ്‍,ബിബിന്‍, അനീഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, എന്റെ അളിയന്‍ ബിനു, എന്റെ സുഹൃത്തുക്കള്‍, ജോസ്,ജെയ്മി പിന്നെ എന്റെ കുടുംബം നല്ലവരായ എല്ലാ സിനിമ പ്രേക്ഷകര്‍, ഫേസ്ബുക് ഫ്രണ്ട്സ്, എല്ലാവര്‍ക്കും നന്ദി… തെറ്റിദ്ധാരണകള്‍ ഒന്നും ഉണ്ടായില്ലയെങ്കില്‍ ചെയര്‍മാന്‍ നമ്മള്‍ ഇനിയും സിനിമ ചെയ്യും, ചെയര്‍ മാന്‍ ജോയേലിനെ വഴിതെറ്റിക്കരുത്? ഒരു കാര്യം ഉറപ്പ് ഇ സിനിമ നിങ്ങളെ ബോറടിപ്പിക്കുകില്ല എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു കൂടെ നിന്നതിനും, പ്രാര്ഥിച്ചതിനും.

Read more

https://www.facebook.com/joby.george.773/posts/10159295590073098